banner

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് വഴി നൽകാതെ കാറുമായി അഭ്യാസം, യുവാവിന് ഡ്രൈവിംഗ് ലൈസന്‍സ് പോയി

കോഴിക്കോട് : ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് വഴിമാറാതെ കിലോമീറ്ററുകളോം കാറോടിച്ച യുവാവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും ഇയാള്‍ക്ക് മെഡിക്കല്‍ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തില്‍ പരിശീലനം നല്‍കാനും മോട്ടോ വാഹന വകുപ്പ് തീരുമാനിച്ചു. കോഴിക്കോട്ടെ ഹൈലാന്റ് സില്‍വര്‍ സാന്റ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കാറിന്റെ ഡ്രൈവവര്‍  തരുണ്‍ എന്ന യുവാവിനാണ് ശിക്ഷാ നടപടി. ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. ചേളന്നൂര്‍  മുതല്‍ കക്കോടി ബൈപ്പാസ് വരെയാണ് ആംബുലന്‍സിന് തടസ്സം സൃഷ്ടിച്ച് തരുണ്‍ കാറോടിച്ചത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സിന് മുന്നിലായിരുന്നു മാര്‍ഗ തടസ്സം. പലതവണ ആംബുലന്‍സ് ഹോണ്‍ മുഴക്കിയിട്ടും വഴി നല്‍കിയില്ല. കാര്‍ തുടര്‍ച്ചയായി ബ്രേക്ക് ഇട്ടതോടെ ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുടെ ബന്ധുക്കള്‍ തെറിച്ചുവീഴുന്ന സാഹചര്യം വരെയുണ്ടായി. കിലോ മീറ്ററുകളോളം യാത്ര ചെയ്ത ശേഷമാണ് കാര്‍ വഴിമാറിയത്. ആംബുലന്‍സിലുണ്ടായിരുന്നവര്‍ തരുണ്‍ മാര്‍ഗ തടസം സൃഷിക്കുന്നത് മൊബൈല്‍ ക്യാമറിയില്‍ പകര്‍ത്തുകയായിരുന്നു. ഇത് പരിശോധിച്ചാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി.

Post a Comment

0 Comments