ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ, 2070 ല്‍ മൊത്തം പൂജ്യം ലക്ഷ്യം കൈവരിക്കുന്നതിന് അതിന്റെ 40% വൈദ്യുതി പുനരുപയോഗിക്കാവുന്നവയിൽ നിന്ന് ഉത്പാദിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതേസമയംഎണ്ണ മന്ത്രാലയ മുൻ സെക്രട്ടറി തരുൺ കപൂർ അധ്യക്ഷനായ ഊർജ പരിവർത്തന ഉപദേശക സമിതിയുടെ ശുപാർശകൾ നടപ്പാക്കാൻ പെട്രോളിയം മന്ത്രാലയം കാബിനറ്റ് അനുമതി തേടുമോയെന്നകാര്യം വ്യക്തമല്ല.
നാലുവര്‍ഷത്തിനകം സകല ഡീസൽ വാഹനങ്ങളും നിരോധിക്കാൻ കേന്ദ്രത്തിന് ഉപദേശം
2027-ഓടെ രാജ്യത്തെ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളുടെയും ഉപയോഗം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് എനര്‍ജി ട്രാന്‍സ്‍മിഷൻ പാനലിന്‍റെ ശുപാര്‍ശ. 2027-ഓടെ ഇന്ത്യ ഡീസൽ വാഹനങ്ങളുടെ ഉപയോഗം നിരോധിക്കണമെന്നും ഒരു ദശലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളിലും മലിനമായ നഗരങ്ങളിലും മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക്, ഗ്യാസ് ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് മാറണമെന്നും പാനൽ ശുപാർശ ചെയ്‍തതതായി ദ ഹിന്ദു ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

0 Comments