ആലപ്പുഴ : അമ്പലപ്പുഴ വണ്ടാനത്ത് ലോഡ്ജിൽ വാടകയ്ക്ക് താമസിച്ച് സ്കൂട്ടറുമായി മുങ്ങിയ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചക്കാല സ്വദേശികളായ സന്ദീപ് (44), ഭാര്യ ഷീബ (43) എന്നിവരാണ് അറസ്റ്റിലായത്.
ഏപ്രിൽ ഇരുപത്തിമൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടാനത്തുള്ള പുതിയ ലോഡ്ജിൽ രാത്രി മുറിയെടുത്ത ദമ്പതികൾ എടിഎം ൽ നിന്നും പണം പണം എടുക്കാനാണെന്ന് പറഞ്ഞ് സ്കൂട്ടർ വാങ്ങിയ ശേഷം മുങ്ങുകയായിരുന്നു. ഏറെ നേരമായിട്ടും ദമ്പതികൾ തിരിച്ചെത്തത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

0 Comments