കൊച്ചി : പിറവം മാമലശേരി പയ്യാറ്റില്‍ കടവില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഡോക്ടറെ ഒഴുക്കില്‍ പെട്ടു കാണാതായി. തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയര്‍ ഡോക്ടര്‍ ഉല്ലാസ് ആര്‍. മുല്ലമലയെ(42)യാണ് ഇന്നലെ വൈകുന്നരേം മുതല്‍ കാണാതായത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം മാമലശേരിയില്‍ സുഹൃത്തിന്റെ വസതിയില്‍ എത്തിയ ഡോ. ഉല്ലാസ് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയിയെങ്കിലും ഫലമുണ്ടായില്ല. ഡോ. ഉല്ലാസിന് വേണ്ടി തെരച്ചില്‍ തുടരുകയാണ്.
0 تعليقات