banner

അതിവേഗത്തിലെത്തിയ ബൈക്ക് ടോറസ് ലോറിയിടിച്ച് അപകടം; ഒരേ ബൈക്കിൽ സഞ്ചരിച്ചിരുന്ന മൂന്ന് യുവാക്കൾ മരിച്ചു, നടുങ്ങി നാട്!!


കോട്ടയം : കോട്ടയം കുമാരനല്ലൂരിൽ ബൈക്ക് ടോറസ് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ 3 യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ തിരുവഞ്ചൂർ സ്വദേശി പ്രവീൺ, സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂക്ക് എന്നിവരാണ് മരിച്ചത്. കുമാരനല്ലൂർ കൊച്ചാലും ചുവട്ടിൽ വൈകിട്ടാണ് അഞ്ചരയോടെയായിരുന്നു അപകടം.

അമിത വേഗതയിൽ എത്തിയ ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ചുക കയറുകായായിരുന്നു. മരിച്ച മൂന്നു പേരും സഞ്ചരിച്ചത് ഒരു ബൈക്കിലായിരുന്നു. അതേസമയം, ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

വേഗതയിലെത്തിയ ബൈക്ക് എതിർവശത്ത് കൂടി വരികയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. മൂവരും സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഇവരുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

0 Comments