തിരുവനന്തപുരം : കഴക്കൂട്ടം മുൻ എം.എൽ.എയും കോളേജ് അധ്യാപികയുമായ പ്രൊഫ.എ. നബീസാ ഉമ്മാൾ (90) വിടവാങ്ങി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
1987 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് കഴക്കൂട്ടത്ത് നിന്ന് മത്സരിച്ച് വിജയിച്ചത്. 1991 ലെ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് നിന്നും എം.വി രാഘവനോട് പരാജയപ്പെട്ടു.
33 വർഷത്തെ അധ്യാപക ജീവിതത്തിനിടയിൽ കേരളത്തിലെ പത്തിലേറെ പ്രമുഖ കലാലയങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽ പ്രിൻസിപ്പലായി സേവനമനുഷ്ടിക്കവേയാണ് സർവീസിൽ നിന്നും വിരമിച്ചത്.

0 Comments