കോഴിക്കോട് : കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ഭിന്നശേഷി സ്ഥാപനത്തില്‍ പെണ്‍കുട്ടി മര്‍ദനത്തിന് ഇരയായതായി പരാതി. ഒളവണ്ണ സ്വദേശിയായ പെണ്‍കുട്ടിയുടെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. മേയ് ഒന്നിനാണ് പതിമൂന്ന് കാരിയായ മകളെ മാതാവ് കുറ്റിക്കാട്ടൂരിലെ സ്ഥാപനത്തില്‍ ചേര്‍ത്തത്. ഫീസ് നല്‍കേണ്ടെന്നും സ്‌പോണ്‍സറെ സംഘടിപ്പിച്ച് നല്‍കിയാല്‍ മതിയെന്നുമാണ് നടത്തിപ്പുകാര്‍ പറഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞ് മകളെ വീട്ടിലേക്ക് കൊണ്ടുപോയപ്പോഴാണ് ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെയാണ് വീട്ടുകാര്‍ രംഗത്തെത്തിയത്.

0 Comments