banner

വ്യാപാര സ്ഥാപനത്തിൽ ചുറ്റിക്കറങ്ങും, പെൺകുട്ടിയോട് മോശം പെരുമാറ്റം ; സിസിടിവി ദൃശ്യം പുറത്തുവിട്ട് പോലീസ് going-around-the-business-establishment-misbehaving-with-the-girl-police-has-released-the-cctv-footage

തിരുവനന്തപുരം : തിരുവനന്തപുരത്തെ വ്യാപാര സ്ഥാപനത്തിൽ പെൺകുട്ടിയുട് മോശമായി പെരുമാറിയയാളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. പെണ്‍കുട്ടിയെ അച്ഛൻറെ പരാതിയിൽ ഒരു മാസം കഴിഞ്ഞിട്ടും വഞ്ചിയൂർ പോലിസ് കേസ് എടുക്കാത്തത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ രഹസ്യമൊഴി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് പോലീസ് പെൺകുട്ടിയോട് മോശമായി പെരുമാറിയയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടുത്.

കഴിഞ്ഞ മാസമാണ് ആയുർവേദ കോളേജിന് അടുത്തുള്ള പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിലെത്തിയ പെണ്‍കുട്ടിയോട് ഒരാള്‍ മോശമായി പെരുമാറിയത്. ഇയാളെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞുവച്ചുവെങ്കിലും പോലീസ് എത്തുന്നതിന് മുമ്പ് വിട്ടയച്ചു. തുടർന്ന് കുട്ടിയുടെ അച്ഛൻ വഞ്ചിയൂർ പോലീസിൽ പരാതി നൽകിയപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ പിശോധിച്ചു. പെണ്‍കുട്ടിയെ കൂടാതെ മറ്റ് സ്ത്രീകളെയും ഇയാള്‍ ഉപദ്രവിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായെങ്കിലും കേസെടുക്കാനോ അന്വേഷിക്കോന തയ്യാറായില്ല.


Post a Comment

0 Comments