തിരുവനന്തപുരം : സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുന്നു.കോഴിക്കോട് ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയാകാം.
കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാം. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത.
അതേസമയം, കാലവര്‍ഷം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളിലും കൂടുതല്‍ സ്ഥലങ്ങളിലേക്കും വ്യാപിക്കുകയാണ്.
സംസ്ഥാനത്ത് വേനല്‍ ചൂട് കൂടുന്നതിനെ തുടര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. നിര്‍ദേശപ്രകാരം പകല്‍ സമയത്ത് ജനം വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം.
പകല്‍ 11 നും മൂന്ന് മണിക്കും ഇടയില്‍ വെയില്‍ കൊള്ളുന്നത് സൂര്യാഘാതമേല്‍ക്കാന്‍ കാരണമായേക്കും എന്നതിനാലാണിത്.
%20(15)%20(54)%20(2).jpg)
0 Comments