banner

കുടുംബത്തർക്കം!, മെഴുകുതിരി കച്ചവടക്കാരനായ വയോധികനെ വീട്ടില്‍ അതിക്രമിച്ചുകയറി കുത്തിക്കൊലപ്പെടുത്തിയ അയല്‍വാസി അറസ്റ്റില്‍



ആലപ്പുഴ : വയോധികനെ രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി കുത്തിക്കൊലപ്പെടുത്തിയ അയല്‍വാസി അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാര്‍ഡില്‍ തകിടിവെളി കോളനിയില്‍ മനു (കൊച്ചുകുട്ടന്‍-33) വാണ് പിടിയിലായത്.

കലവൂര്‍ കൃപാസനം കിഴക്ക് തകിടിവെളി കോളനി മോഹനനാ(70)ണ് മരിച്ചത്.   ഇന്നലെ പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കലവൂര്‍ കൃപാസനത്തിനു മുന്നില്‍ മെഴുകുതിരി കച്ചവടം നടത്തി ഉപജീവനം നടത്തുകയായിരുന്നു കൊല്ലപ്പെട്ട മോഹനന്‍.

മണ്ണഞ്ചേരി പോലീസെത്തി മോഹനനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

കലവൂര്‍ ഐ.ടി.സി. ഭാഗത്ത് സംഘം ചേര്‍ന്ന് വീട് കയറി ആക്രമണം നടത്തിയതിനും നരഹത്യ ശ്രമത്തിലും മനുവിനെതിരേ മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്.

Post a Comment

0 Comments