banner

രോഗം മാറ്റാമെന്ന വാഗ്ദാനം നൽകി ബലാത്സംഗത്തിന് ശ്രമം; മന്ത്രവാദിയുടെ ജനനേന്ദ്രിയം ഛേദിച്ചു

ഗുവാഹത്തി : ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം യുവതി ഛേദിച്ചു. അസമിലെ മോറിഗാവോണ്‍ ജില്ലയിലെ ബോരാലിമാരിയിലാണ് സംഭവം.

കടന്നുപിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷാര്‍ത്ഥമാണ് യുവതി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡാരംഗ് ജില്ലക്കാരനായ ഉസ്മാന്‍ അലി എന്നയാള്‍ക്കാണ് പരിക്കേറ്റത്.

വിവരം അറിഞ്ഞെത്തിയ പൊലീസാണ് സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ ഗുവാഹത്തിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

യുവതിയുടെ പരാതിയില്‍ പൊലീസ് ഉസ്മാനെതിരെ കേസെടുത്തിട്ടുണ്ട്. മന്ത്രവാദിയായ ഇയാള്‍, പൂജകളിലൂടെയും മറ്റും രോഗശാന്തി ലഭ്യമാക്കാമെന്ന് പറഞ്ഞാണ് യുവതിയെ സമീപിക്കുന്നത്.

Post a Comment

0 Comments