banner

ദേവികയെ ലോഡ്ജ് മുറിയിലെത്തിച്ചത് ബലപ്രയോഗത്തിലൂടെ!, കൊലചെയ്യുക എന്ന ലക്ഷ്യത്തിൽ വിളിച്ചുവരുത്തിയതെന്ന് പ്രതി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്



കാഞ്ഞങ്ങാട് : യുവതിയെ ലോഡ്ജിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന്. ദേവികയെ പ്രതി സതീഷ് ബലം പ്രയോഗിച്ച് ലോഡ്ജിൽ എത്തിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ.

ബ്യൂട്ടിഷ്യന്‍മാരുടെ യോഗത്തിന് എത്തിയ ദേവികയെ വിളിച്ച് വരുത്തി ബലംപ്രയോഗിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങൾ.

കൊലപാതകം നടത്തുകയെന്ന ഉദ്ദേശത്തിലാണ് പ്രതി യുവതിയെ ലോഡ്ജില്‍ എത്തിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ലോഡ്ജില്‍ യുവതി എത്തുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഉദുമ ബാര മുക്കന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 വയസുകാരി ദേവിക പതിനാറാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൊല്ലപ്പെട്ടത്. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ലോഡ്ജില്‍ എത്തിച്ച യുവതിയെ കാമുകന്‍ ബോവിക്കാനം സ്വദേശി സതീഷ് വെട്ടിക്കൊല്ലുകയായിരുന്നു. കൊല നടത്തിയ ശേഷം സതീഷ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.ഇരുവരും ഒന്‍പത് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.


Post a Comment

0 Comments