banner

കൊല്ലത്ത് മദ്യലഹരിയിൽ പൊലീസുകാരനെ സൈനികൻ മർദിച്ച സംഭവം; 45 കാരൻ അറസ്റ്റിൽ



കൊല്ലം : മദ്യ ലഹരിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മർദ്ദിച്ച സൈനികനെ കിഴക്കേ കല്ലട പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കേ കല്ലട കൊടുവിള പ്രകാശ് ഭവനിൽ ജോസ് പ്രകാശാണ് (45) അറസ്റ്റിലായത്. 

10ന് രാത്രി 11.15 ഓടെ കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ജോസ് പ്രകാശ് ജി.ഡി ചാർജിലുണ്ടായിരുന്ന എസ്.സി.പി.ഒ സുജിത്തിനെ മർദിച്ചു. പിടിച്ചുമാറ്റാൻ ശ്രമിച്ച എ.എസ്.ഐ മധുക്കുട്ടൻ, സി.പി.ഒ സുരേഷ് ബാബു എന്നിവരെയും മർദ്ദിക്കുകയായിരുന്നു. അക്രമാസക്തനായതോടെ കുണ്ടറ പൊലീസിന്റെ സഹായത്തോടെ പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. റിമാൻഡ് ചെയ്തു.

إرسال تعليق

0 تعليقات