കോഴിക്കോട് : വടകരയില്‍ അയല്‍വാസിയുടെ മര്‍ദനമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. ആയഞ്ചേരി തറോപൊയിലില്‍ പുറത്തുട്ടയില്‍ നാണു(65) ആണ് മരിച്ചത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരുടെയും വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളെ നാണുവിന്റെ അയല്‍വാസി കല്ലെറിഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോഴാണ് മര്‍ദിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ നാണുവിനെ അശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
.jpg)
0 Comments