banner

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; യുവാവ് അറസ്റ്റിൽ, പീഡനം വീട്ടിൽ അതിക്രമിച്ച് കയറി



കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറ​സ്റ്റിൽ. ണ്ടക്കയം വെള്ളനടി ഭാഗത്ത് പാറയിൽ പുരിയിടം വീട്ടിൽ അഭിമോൻ (25) ആണ് അറ​സ്റ്റിലായത്.

കഴിഞ്ഞദിവസം പകലാണ് കേസിനാസ്പദമായ സംഭവം. യുവാവ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും, ബലപ്രയോഗത്തിലൂടെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയുമായിരുന്നു. തുടർന്ന് പ്രതി സംഭവസ്ഥലത്തു നിന്നും കടന്നു കളഞ്ഞെങ്കിലും പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുണ്ടക്കയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്റ്റേഷൻ ഇൻസ്പെക്റ്റർ എ. ഷൈൻകുമാർ, എസ് ഐ പി.എസ് അനിഷ്, എസ്.സി.പി.ഒ മാരായ രഞ്ജിത്. എസ്. നായർ, ജോഷി എം തോമസ്, വി.ജെ ബിജി, എം.എസ് നൂറുദ്ദീൻ എന്നിവർ ഉൾപെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments