അമൃത്സര്‍ : ഇന്‍ഡിഗോ വിമാനത്തിലെ വനിതാ ജീവനക്കാരിയോട് മദ്യപിച്ച് അപമര്യാദയായി പെരുമാറിയ യാത്രക്കാരന്‍ അറസ്റ്റില്‍. ദുബൈ – അമൃത്സര്‍ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ജലന്ധര്‍ സ്വദേശിയായ രജിന്ദര്‍ സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്. ദുബൈയില്‍ നിന്ന് വിമാനത്തില്‍ കയറിയ ഉടന്‍ രജിന്ദര്‍ മദ്യപിക്കാന്‍ തുടങ്ങിയെന്ന് വിമാനത്തിലെ ജീവനക്കാരുടെ പരാതിയില്‍ പറയുന്നു. ഇയാള്‍ എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ അമൃത്സര്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിമാനത്തിലെ ജീവനക്കാര്‍ വിവരം അമൃത്സര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും വിമാന കമ്പനിയുടെ അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ സഹയാത്രക്കാരെയും ശല്യം ചെയ്‌തെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജര്‍ അജയ് കുമാര്‍ പറഞ്ഞു.
0 تعليقات