കേരള സ്റ്റോറി സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ല, പ്രഖ്യാപിച്ച് മമത ബാനർജി
കൊൽക്കത്ത : വിവാദ ബോളിവുഡ് ചിത്രം ദ കേരള സ്റ്റോറി ബംഗാളിൽ പ്രദർശിപ്പിക്കില്ല. സംസ്ഥാനത്ത് കേരള സ്റ്റോറിയുടെ പ്രദർശനം വിലക്കിയതായി ബംഗാൾ സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി മമത ബാനർജി തന്നെയാണ് തീരുമാനം അറിയിച്ചത്. കേരള സ്റ്റോറി പ്രദർശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സി പി എമ്മിനെയും കേരള സർക്കാരിനെയും വിമർശിക്കുകയും ചെയ്തു. ബി ജെ പിയെ വിമർശിക്കേണ്ട സി പി എമ്മും കേരള സർക്കാരും അവർക്കൊപ്പം പ്രവർത്തിക്കുകയാണ് എന്നാണ് ബംഗാൾ മുഖ്യമന്ത്രിയുടെ വിമർശനം. കശ്മീർ ഫയൽസ് പോലെ ബംഗാളിനെ കുറിച്ചും സിനിമയ്ക്ക് ഒരുങ്ങുന്നു എന്നും മമതാ ബാനർജി പറഞ്ഞു.

0 Comments