കോതമംഗലം : ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ഇരുമലപ്പടി കിഴക്കേകവല ഇടപ്പാറ പരേതനായ മക്കാരുടെ മകൻ ഇ.എം. അലിയാർ (52) ആണ് മരിച്ചത്.
നെല്ലിക്കുഴിയിൽ ഇന്നലെ രാവിലെ പതിനൊന്നോടെ ഇരുമലപ്പടി പടിഞ്ഞാറെ കവലയിൽ റോഡ് കുറുകെ കടക്കുമ്പോഴാണ് അപകടം നടന്നത്. ബൈക്കിടിച്ച് തെറിപ്പിച്ച് കാറിന് മുകളിലേക്ക് വീണ് റോഡിലേക്ക് പതിക്കുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അലിയാരെ ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഉന്നത ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെ വൈകിട്ടോടെ മരിക്കുകയായിരുന്നു.
കബറടക്കം ഇന്ന് 12-ന് നെല്ലിക്കുഴി നെല്ലിക്കുന്നത്ത് ജുമാ മസ്ജിത് കബർസ്ഥാനിൽ നടക്കും. ഭാര്യ: റഷീദ. മക്കൾ: ഡോ. മുഹ്സിന, മുബാരിസ് (വിദ്യാർത്ഥി).
.jpg)
0 Comments