banner

കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയ യുവാവ് ഡോക്ടറെ ആക്രമിച്ചു


കൊച്ചി : കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സക്കത്തിയ രോഗി ഡോക്ടറെ ആക്രമിച്ചു. മുഖത്തടിക്കുകയും കൊല്ലുമെന്ന് ഭീണഷിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ വട്ടേക്കുന്ന് സ്വദേശി ഡോയല്‍ വാള്‍ഡിനെ പോലീസ് പിടികൂടി.  ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ് ചികിത്സക്ക് വേണ്ടി മെഡിക്കല്‍ കോളേജിലെത്തിയതായിരുന്നു ഡോയല്‍. ചികിത്സ നല്‍കുന്നതിനിടെ ഇയാള്‍ മുഖത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെൃന്നും മെഡിക്കല്‍ കോളേജിലെ ഡോ. ഇര്‍ഫാന്‍ ഖാന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. വനിതാ ജീവനക്കാരെ പ്രതി അസഭ്യം പറഞ്ഞുവെന്നും പരാതിയിലുണ്ട്.  ആശുപത്രിയിലെത്തിയത് മുതല്‍ അസ്വാഭാവികമായ നിലയിലായിരുന്നു ഡോയലിന്റെ പെരുമാറ്റം. ജീവനക്കാരോട് തട്ടിക്കയറിയ ഇയാള്‍ സെക്യൂരിറ്റി ജീവനക്കാരനെ തള്ളിമാറ്റിയാണ് ഡോക്ടറുടെ മുറിയിലെത്തിയത്. ഡോയല്‍ അക്രമം തുടര്‍ന്നതോടെ ആശുപത്രി ജീവനക്കാര്‍ പൊലീസില്‍  വിവരമറിയിക്കുകയും പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

إرسال تعليق

0 تعليقات