രണ്ട് സുഹൃത്തുക്കളോടൊപ്പം ഇൻസ്റ്റഗ്രാം റീലിനായി ഒരു വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു സർഫ്രാസ്. പാളത്തോട് ചേർന്നു നിന്നായിരുന്നു ഷൂട്ട്. സംഭവസ്ഥലത്തു വച്ചു തന്നെ സർഫ്രാസ് മരിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓടുന്ന ട്രെയിനിന് മുന്നിൽ റീൽസ് ഷൂട്ട്; ട്രെയിൻ തട്ടി പതിനാറുകാരന് ദാരുണാന്ത്യം
ഹൈദരാബാദ് : ഓടുന്ന ട്രെയിനിന് മുന്നിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത വിദ്യാർത്ഥിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. ഹൈദരാബാദിലാണ് സംഭവം. സനത് നഗറിലെ റെയിൽവേ ട്രാക്കിൽവച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സർഫ്രാസി(16)നെ ട്രെയിനിടിച്ച് തെറിപ്പിച്ചത്.

0 Comments