പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെയാണ് അഗ്നിബാധയുണ്ടായത്. എ.സിയില്‍ നിന്നുളള ഷോര്‍ട്ട്സര്‍ക്യൂട്ട് മൂലമാണ് അഗ്നിബാധയെന്നാണ് സൂചന. സൗദിയിലെ റിയാദ് ഖാലിദിയയിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപ്പെട്ടത്. താമസസ്ഥലത്തുണ്ടായ തീപ്പിടുത്തത്തിൽ പുക ശ്വസിച്ചാണ് മരണം. വ്യാഴാഴ്ച രാത്രി ഒന്നര മണിയോടടുത്താണ് തീപ്പിടുത്തമുണ്ടായത്. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
റിയാദില്‍ തീപിടുത്തത്തിൽ രണ്ടു മലയാളികളടക്കം ആറ് പേർ മരിച്ചു; അപകടം പുലർച്ചെ എല്ലാവരും ഉറങ്ങുന്നതിനിടെ; മരിച്ചത് ശ്വാസംമുട്ടിയെന്ന് നിഗമനം
റിയാദ് : സൗദി അറേബ്യയിലെ റിയാദിലുണ്ടായ തീപിടുത്തത്തിൽ രണ്ട് മലയാളികടക്കം ആറ് പേര്‍ മരിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാരായവർ താമസിച്ചിരുന്ന കെട്ടിടത്തിലാണ് പുലർച്ചെ തീപിടുത്തമുണ്ടായത്. മരിച്ച മലയാളികളില്‍ ഒരാള്‍ മലപ്പുറം മേല്‍മുറി സ്വദേശി ഇര്‍ഫാനും മറ്റൊരാള്‍ വളാഞ്ചേരി സ്വദേശി ഹക്കീമുമാണ്. ഇവരെക്കൂടാതെ രണ്ട് തമിഴ്നാട് സ്വദേശികളും, ഒരു ഗുജറാത്ത് സ്വദേശിയും, ഒരു മഹാരാഷ്ട്ര സ്വദേശിയും തീപ്പിടിത്തത്തിൽ മരിച്ചിരുന്നു. മരണം തീപ്പിടിത്തത്തെതുടർന്നുണ്ടായ പുകശ്വസിച്ചെന്നാണ് നിഗമനം.

0 Comments