കൊല്ലം : കൊല്ലത്ത് ഉളിയക്കോവിലിൽ മരുന്നു സംഭരണകേന്ദ്രത്തിലുണ്ടായത് വൻ തീപിടുത്തം. മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ കീഴിലുള്ള മരുന്ന് സംഭരണശാലയ്ക്കാണ് തീപിടിച്ചത്. രാത്രി വൈകി 8.15ന് ആരംഭിച്ച തീപിടുത്തം വലിയ തോതിലുള്ള പൊട്ടിത്തെറിയോടെ തുടരുകയാണ്. മൂന്നര മണിക്കൂറോളമായി തുടരുന്ന തീപിടുത്തത്തെ നിയന്ത്രണ വിധേയമാക്കാൻ ഫയർഫോഴ്സ് സംഘം ഏറെ പ്രയാസപ്പെടുകയാണ്. ആദ്യ ഘട്ടത്തിൽ എത്തിയ യൂണിറ്റുകൾ പലതും ജലം തീരുന്ന അവസ്ഥഥയിലേക്ക് എത്തിയിരിക്കുന്നു. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം.
നിലവിൽ ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ പലതും ശൂന്യയമായ കാഴ്ചയാണ് കാണാനാകുന്നത്. തീപിടുത്തത്തിനെ തുടർന്ന് വലിയ തോതിൽ പുകയുയർന്നിരുന്നു. ഇതിന് പിന്നാലെ പ്രദേശവാസികൾക്ക് ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടനുഭവിക്കുന്നത് പരിഭ്രാന്തി പരത്തുന്നുണ്ട്. സംഭവത്തിൽ ഏഴോളം പേർ ആശുപത്രിയിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പതിനഞ്ച് കോടിയിലധികം രൂപയുടെ മരുന്നുകളെന്ന് കൗൺസിലർ മാധ്യമങ്ങളോട് പ്രതികരിച്ചു.
തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. തീപിടിത്തത്തില്‍ ദൂരൂഹത സംശയിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് തീപടരുന്നത്. ഗോഡൗൺ പൂർണമായി കത്തിനശിച്ചു. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ജനറേറ്റുകളും ശീതകരണ സംവിധാനവും ഉൾപ്പെടെ കത്തിനശിച്ചു.
ഓഫീസ് സമയം കഴിഞ്ഞതിനാല്‍ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല. പത്തിലധികം അഗ്നിശമനസേനാ യൂണിറ്റുകൾ തീ അണയ്ക്കുന്നതിന് സ്ഥലത്തെത്തിയത്. സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് തടയാനാണ് ശ്രമം. രാത്രി ഇവിടെ വൈദ്യുതിയില്ല. വാഹനങ്ങൾ എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ടും വെല്ലുവിളിയാണ്. കോവിഡ് സമയത്ത് സൂക്ഷിച്ചിരുന്ന സാനിറ്റൈസർ ഉൾപ്പെടെയുള്ളവ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
15 വർഷമായി പ്രവർത്തിക്കുന്ന മരുന്ന് സംഭരണകേന്ദ്രത്തിൽ നിന്നാണ് കൊല്ലം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും സർക്കാർ ആശുപത്രിയിലേക്കും മരുന്ന് എത്തിക്കുന്നത്. ആദ്യം തീപിടിച്ചത് ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നിടത്താണ്. പിന്നീട് തീ പടരുകയായിരുന്നു.

0 Comments