എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് ആസിഫ് അലി. നിർമാതാവ് ആന്റോ ജോസഫ് പറഞ്ഞിട്ടാണ് തൊടുപുഴയിൽ സ്ക്രിപിറ്റ് കൊണ്ടുപോയി കൊടുക്കുന്നത്. കഥയും പറഞ്ഞു. ഏഴ് കൊല്ലമായിട്ടും ആ തിരക്കഥ അദ്ദേഹം വായിച്ചിട്ടില്ല. ഫോൺവിളിച്ചാൽ എടുക്കുകയുമില്ല. എന്താണ് ചെയ്യേണ്ടത്. ആദ്യം സിനിമക്കാരാണ് നന്നാവേണ്ടത്. അപ്പോൾ ഇവിടെ നല്ല സിനിമയുണ്ടാകും- ശരത്ചന്ദ്രൻ വയനാട് വ്യക്തമാക്കി.
ഇന്നത്തെ യുവതാരങ്ങൾ സാമാന്യ മര്യാദ കാണിക്കണമെന്ന് എനിക്ക് നിർബന്ധമായിട്ട് പറയേണ്ടി വരുന്നു. തിരക്കഥ ഇഷ്ടമായില്ലെങ്കിൽ തിരിച്ചു തന്നൂടെ- സംവിധായകൻ ചോദിക്കുന്നു. ചതിയുടെ വഴികളിലൂടെയാണ് ഈ സിനിമ പോകുന്നത്. സിനിമയിലും ജീവിതത്തിലും എന്നെ പലരും ചതിച്ചിട്ടുണ്ട് സംവിധായകൻ പ്രസ്മീറ്റിൽ പറഞ്ഞു.

0 Comments