മയക്ക് മരുന്ന് കലർത്തിയ പെപ്സി കുടിച്ചതിന് പിന്നാലെ മയക്കത്തിലായ യുവാവിന്റെ കൈയിലുണ്ടായിരുന്ന പണവും സ്വർണാഭരണവും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവ ദിവസം പുലർച്ചെ ഒരുമണിയോടെയാണ് സിന്ധു യുവാവിനെ വശീകരിച്ച് ഓട്ടോയിൽ കയറ്റി ലോഡ്ജിലെത്തിച്ചത്. മയങ്ങി കിടന്ന യുവാവിന്റെ പണവും സ്വർണവുംതട്ടിയെടുത്ത ശേഷം ഇരുവരും തമിഴ്‌നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു. തമിഴ്‌നാട്ടിലും ഗോവയിലും ഒളിവിൽ കഴിഞ്ഞ പ്രതികളെ തമിഴ്‌നാട്ടിലെത്തിയാണ് പോലീസ് പിടികൂടിയത്. പ്രതികൾ നേരത്തെയും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായും ജയിൽവാസം അനുഭവിച്ചതായും പോലീസ് പറയുന്നു.
യുവാവിനെ വശീകരിച്ച് ലോഡ്ജ് മുറിയിലെത്തിച്ചു; പിന്നാലെ പെപ്സി നൽകി മയക്കി കിടത്തി; പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത സംഭവത്തിൽ യുവതിയടക്കം രണ്ട് പേർ പോലീസ് പിടിയിൽ
തിരുവനന്തപുരം : യുവാവിനെ വശീകരിച്ച് ലോഡ്ജ് മുറിയിലെത്തിച്ച് മയക്കി കിടത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത സംഭവത്തിൽ യുവതിയടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നുകുഴി ബാർട്ടൺ കോളനി സ്വദേശിനി സിന്ധു (34), വള്ളക്കടവ് സ്വദേശി മുഹമ്മദ് ഹാജ (29) എന്നിവരാണ് പിടിയിലായത്. ഏപ്രിൽ ഇരുപത്തിയൊന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിഴക്കേകോട്ട സ്വദേശിയായ യുവാവിനെ വശീകരിച്ച് മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ എത്തിച്ചതിന് ശേഷം പെപ്സിയിൽ മയക്കുമരുന്ന് കലർത്തി നൽകി.

0 Comments