ചെന്നൈ : തമിഴ്നാട് വില്ലുപുരം ജില്ലയിലെ മാരക്കാനത്ത് വ്യാജമദ്യം കുടിച്ച് മൂന്ന് മരണം. എക്യാര്‍കുപ്പം സ്വദേശികളായ സുരേഷ്, ശങ്കര്‍, ധരണിധരന്‍ എന്നിവരാണ് മരിച്ചത്. മദ്യപിച്ച് ശേഷം കുഴഞ്ഞുവീണ നിരവധി പേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ഇടപെട്ടാണ് പലരെയും ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ പുതുച്ചേരിയില്‍ ആശുപത്രിയിലേക്ക് മാറ്റി. വ്യാജ മദ്യം നിര്‍മ്മിച്ച അമരന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചയ്തു.
0 تعليقات