banner

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാം : നിബന്ധനയുമായി മമത

കൊല്‍ക്കത്ത : ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം. ”കോണ്‍ഗ്രസ് ശക്തമായ സ്ഥലങ്ങളില്‍ അവര്‍ പോരാടട്ടെ. ഞങ്ങള്‍ അവര്‍ക്ക് പിന്തുണ നല്‍കും, അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും അവര്‍ പിന്തുണയ്ക്കണ”മെന്ന് മമത ബാനര്‍ജി വ്യക്തമാക്കി.

ഓരോ പ്രദേശങ്ങളിലും ശക്തരായ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രാധാന്യം നല്‍കുന്നതാകണം സീറ്റ് പങ്കിടല്‍ എന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ശക്തരായ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും മമത ബാനര്‍ജി നിര്‍ദ്ദേശിച്ചു.

إرسال تعليق

0 تعليقات