കാറിന്റെ സണ്‍റൂഫില്‍ കുട്ടികളെ ഇരുത്തി യാത്ര!; വീഡിയോ എയറിലായതോടെ എം.വി.ഡിയും കണ്ടു; യുവാവിൻ്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
Saturday, May 06, 2023
കോഴിക്കോട് : കുന്ദമംഗലത്ത് കാറിന്റെ സണ്‍റൂഫില്‍ കുട്ടികളെ ഇരുത്തി അപകടകരമായ രീതിയില്‍ വാഹനമോടിച്ച സംഭവത്തില്‍ ഇടപെട്ട് മോട്ടോര്‍ വാഹന വകുപ്പ്. വാഹന ഉടമയായ പന്നിക്കോട് സ്വദേശി മുജീബിന്റെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു.
മൂന്നു കുട്ടികളെ സണ്‍റൂഫിന് മുകളില്‍ ഇരുത്തി അമിതവേഗത്തില്‍ പോയ കാറിന്റെ ദൃശ്യങ്ങള്‍ പിന്നാലെയുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരാണ് ചിത്രീകരിച്ചത്.
സമൂഹമാധ്യമങ്ങളില്‍ അടക്കം ദൃശ്യം പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ട് നടപടിയെടുത്തത്.
0 Comments