banner

ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി!, ദേശീയപാതയിലുണ്ടായ അപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ബെംഗളുരു : ബെംഗളുരു-മൈസുരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. മലപ്പുറം നിലമ്പൂർ ആനയ്ക്കക്കൽ സ്വദേശി നിഥിൻ (21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. മൈസുരു ഫിഷ് ലാന്റിനു സമീപം ഇവർ സഞ്ചരിച്ച ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

മൈസുരു കാവേരി കോളജിൽ മൂന്നാം വർഷ ഫിസിയോ തൊറാപ്പി വിദ്യാർഥികളാണ് ഇരുവരും.

Post a Comment

0 Comments