ധാരാളം പ്രതിസന്ധികള്‍ നിറഞ്ഞത് ആയിരുന്നു സ്നേഹയുടെയും പ്രസന്നയിടേയും വിവാഹം. ഇതേ കുറിച്ച് പ്രസന്ന മുമ്പ് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. 2009 ല്‍ പുറത്തിറങ്ങിയ അച്ചമുണ്ട് അച്ചമുണ്ട് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ സ്നേഹയെ അടുത്തറിഞ്ഞതാണ് വിവാഹത്തിലേക്ക് എത്തിയതെന്ന് പ്രസന്ന പറഞ്ഞിരുന്നു.
ജീവിതത്തില്‍ അഭിനയിക്കാത്ത നടിയാണ് സ്നേഹ എന്നും അദ്ദേഹം പറഞ്ഞിരുന്നു. വിവാഹ ശേഷവും കുഞ്ഞുങ്ങള്‍ പിറന്നശേഷവും സന്തോഷമായി കുടുംബ ജീവിതവും പ്രൊഫഷനും ഒരുപോലെ മുന്നോട്ട് കൊണ്ടു പോകുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് താരം. 2012ല്‍ വിവാഹിതരായ സ്നേഹയ്ക്കും നടന്‍ പ്രസന്നയ്ക്കും രണ്ട് കുട്ടികളാണുള്ളത്.
അതേ സമയം ഇപ്പോള്‍ സ്നേഹയെക്കുറിച്ച് നടന്‍ ബെയില്‍വാന്‍ രംഗനാഥന്‍ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ആദ്യ കാലത്ത് സിനിമയില്‍ അവസരം കിട്ടാന്‍ വേണ്ടി സ്നേഹ ചെയ്ത ചില കാര്യങ്ങളെ കുറിച്ചാണ് ബെയില്‍വാന്‍ രംഗനാഥന്‍ വെളിപ്പെടുത്തിയത്.
സ്‌നേഹ നൈറ്റ് പാര്‍ട്ടികള്‍ക്കും സിനിമാ ഓഫറുകള്‍ക്കും സ്ഥിരമായി പോകാറുണ്ടായിരുന്നു എന്നാണ് രംഗനാഥന്‍ വെളിപ്പെടുത്തിയത്. നൈറ്റ് പാര്‍ട്ടികളില്‍ സ്ഥിരമായി പോയി മാത്രമാണ് നടി സ്നേഹ സിനിമ അവസരങ്ങള്‍ വാരിക്കൂട്ടിയതെന്നും ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നു.

0 Comments