banner

സര്‍വകലാശാലകളില്‍ വിസിമാരില്ല!, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വന്‍ തകര്‍ച്ചയിലെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വന്‍ തകര്‍ച്ചയിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. എട്ട് സര്‍വകലാശാലകളില്‍ വിസിമാരില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇഷ്ടക്കാര്‍ക്ക് ചാര്‍ജ്ജ് കൊടുത്ത ഇന്‍ചാര്‍ജ് ഭരണമാണ് നടക്കുന്നത്. സേര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റി പ്രതിസന്ധിയിലാണ്. സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ മന്ത്രിയും നോക്കുകുത്തികളായെന്നും സതീശന്‍ കുറ്റപ്പെടുത്തി.

66 സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. പി എസ് സി അംഗീകരിച്ച 43 പേരുടെ ലിസ്റ്റ് മന്ത്രിയുടെ മേശപ്പുറത്തിരിക്കുന്നു. സിപിഎമ്മിന്റെ ഇഷ്ടക്കാര്‍ ലിസ്റ്റിലില്ലാത്തതാണ് കാരണം. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ നാടുവിടുന്നു. കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടം വിചിത്രസംഭവമെന്നും വിഡി സതീശന്‍ പ്രതികരിച്ചു. കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവമാണ്. ആര് ഭീഷണിപ്പെടുത്തിയാണ് പ്രിന്‍സിപ്പല്‍ ഇത് ചെയ്തതെന്ന് ചോദിച്ച സതീശന്‍ എസ്എഫ്‌ഐ നേതൃത്വം ക്രിമിനലുകളുടെ കയ്യിലെന്നും പറഞ്ഞു. സിപിഎം നേതാക്കളുടെ അറിവോടെയാണ് സംഭവം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

Post a Comment

0 Comments