കോഴിക്കോട് : യു ഡി എഫ് വിപുലീകരണത്തിൽ ഇപ്പോൾ ചർച്ച നടന്നിട്ടില്ലെന്നാണ് വിഡി സതീശൻ പറഞ്ഞതെന്ന് കെ മുരളീധരൻ എംപി. കോഴിക്കോട് ചേർന്ന ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനം സമാനമനസ്ക്കരായ എല്ലാവരും ഒന്നിക്കണമെന്നാണെന്നും മുരളീധരൻ പറഞ്ഞു. സി പി എം ഇടയ്ക്കിടെ ലീഗിനെ ക്ഷണിക്കുന്നത് അവർ അടുത്ത ഇലക്ഷനിൽ ജയിക്കില്ല എന്നുറപ്പായത് കൊണ്ടാണ്. യു ഡി എഫിന് യാതൊരു ഭയവുമില്ല. മുന്നണി ജയിക്കാൻ നിലവിലെ സാഹചര്യത്തിൽ ഞങ്ങൾ പ്രാപ്തരാണ്. സംസ്ഥാനത്തിന്റെ വിശാല താൽപര്യം കൂടെ കണക്കിലെടുത്താണ് വിട്ടു പോയവർ തിരിച്ചു വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

0 Comments