banner

30കാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തു; പീഡനം വിവാഹ വാഗ്ദാനം നൽകി; ആദിവാസി യുവതിയുടെ പരാതിയിൽ പ്രതി പിടിയിൽ

കല്പറ്റ : വയനാട്ടിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തയാൾ പിടിയിൽ. പനവല്ലി സ്വദേശി അജീഷാണ് പിടിയിലായത്. 30കാരിയായ ആദിവാസി യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ ലൈം​ഗികബന്ധത്തിലേർപ്പെട്ടത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുനെല്ലി പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി ജനനേന്ദ്രിയത്തിൽ ഗുരുതര പരിക്കേറ്റ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജനനേന്ദ്രിയത്തിൽ പരിക്കേറ്റ യുവതിയെ പ്രതിയും സുഹൃത്തും ചേർന്നാണ് മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചത്. പ്രതിക്കെതിരെ ബലാത്സംഗത്തിനും എസ്.സി,​ എസ്.ടി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.


സംഭവം അറിഞ്ഞതിനെ തുടർന്ന് ശനിയാഴ്ച പൊലീസ് ആശുപത്രിയിൽ എത്തിയെങ്കിലും പരാതിയില്ലെന്ന് യുവതി അറിയിച്ചതിനെ തുടർന്ന് മടങ്ങി. കഴിഞ്ഞ ദിവസം വീണ്ടും യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ബന്ധുക്കൾ ഒപ്പം ഇല്ലാതിരുന്നതിനാലും അജീഷിന്റെ സമ്മർദ്ദത്തെ തുടർന്നുമാണ് നേരത്തെ പരാതി നൽകാത്തതെന്ന് യുവതി മൊഴി നൽകി.

Post a Comment

0 Comments