banner

അരിക്കൊമ്പൻ ഭീഷണി അവസാനിച്ചു!, വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് തമിഴ്നാട്, വിലക്ക് പിൻവലിച്ചു

തിരുവനന്തപുരം : അരിക്കൊമ്പൻ ഭീഷണി അവസാനിച്ചതോടെ കഴിഞ്ഞ ഒരു മാസമായി തേനി, മേഘമല വന്യജീവി സങ്കേതത്തിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് തമിഴ്നാട് വനം വകുപ്പ് പിൻവലിച്ചു.

അതിനിടെ ഇന്നലെ രാത്രി മുതൽ അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ കിട്ടുന്നില്ലെന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ആന ഉൾവനത്തിലേക്ക് കയറിയത് കൊണ്ടാകാം സിഗ്നൽ നഷ്ടമായത് എന്ന് വിലയിരുത്തുന്നു. കോതയാർ അണക്കെട്ട് പരിസരത്ത് നിന്നാണ് അവസാനം സിഗ്‌നൽ ലഭിച്ചത്. 50 അംഗ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

തെളിവായി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

Post a Comment

0 Comments