തിരുവനന്തപുരം : റോഡ് ക്യാമറ പ്രവർത്തനം ആരംഭിച്ച് നാല് ദിവസം പിന്നിട്ടിട്ടും അപാകതകള്‍ പരിഹരിക്കാനാകാതെ മോട്ടോര്‍ വാഹനവകുപ്പ്. ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങള്‍ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലം 3000 പേര്‍ക്ക് മാത്രമാണ് നോട്ടീസുകള്‍ അയച്ചത്. പ്രശ്നപരിഹാരത്തിനായി ഗതാഗതമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
കൊട്ടിഘോഷിച്ചാണ് ക്യാമറകള്‍ വെച്ചതെങ്കിലും സാങ്കേതികപ്രശ്നങ്ങള്‍ തുടരുകയാണെന്നതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി. ക്യാമറയില്‍ പതിഞ്ഞ ചില ദൃശ്യങ്ങളിലും, അത് വിലയിരുത്തി നോട്ടീസ് അയക്കുന്ന എൻഐസി സംവിധാനത്തിലും പ്രശ്നങ്ങളുണ്ട്. ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങളുടെ നമ്പറുകള്‍ മാത്രമേ വ്യക്തമായി ക്യാമറയില്‍ പതിയുന്നുള്ളൂ. പഴയ രീതിയിലെ നമ്പര്‍ പ്ളേറ്റുകളില്‍ ഒരു സ്ക്രൂവോ മറ്റോ ഉണ്ടെങ്കില്‍ അത് പൂജ്യമായി ക്യാമറ വിലയിരുത്തും. ദൃശ്യങ്ങള്‍ പരിശോധിച്ച് പരിവാഹൻ സൈറ്റിലേക്ക് മാറ്റി ഇ-ചെലാൻ അയക്കാൻ ശ്രമിക്കുമ്പോഴും പ്രശ്നമാണ്. സൈറ്റില്‍ നിന്നും ഇ-ചെലാൻ ജനറേറ്റ് ചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റില്ലാത്ത കുറ്റകൃത്യങ്ങള്‍ക്കൊപ്പം അമിത വേഗത്തിനുള്ള കുറ്റവും വരുന്നു. അത് കൊണ്ട് കൃത്യമായി ഇ-ചെലാൻ ജനറേറ്റ് ചെയ്യുന്നതിലും തടസ്സമുണ്ട്.
.jpg)
0 Comments