banner

പുറക് വശത്തുള്ള വാതില്‍ ചവിട്ടിപൊളിച്ച് അകത്ത് കയറി!, അപഹരിച്ചത് 72 പവനും 12,000 രൂപയും വാച്ചുകളും, പ്രതിക്കായി പോലീസ് തിരച്ചിൽ

മലപ്പുറം : അങ്ങാടിപ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും മോഷ്ടിച്ചു. അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിലെ പുതുപറമ്പില്‍ സിബിയുടെ വീട്ടിലാണ് മോഷണം നടന്നത്. സിബിയും കുടുംബവും എറണാകുളത്തേക്ക് പോയ സമയത്ത്  വീടിന്റെ പുറക് വശത്തുള്ള വാതില്‍ ചവിട്ടിപൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. സിസിടിവി യില്‍ നിന്ന് മോഷ്ടാവിന്റെതാണന്ന് കരുതുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സിബിയുടെ സഹോദരന്‍ പൂച്ചക്ക് ഭക്ഷണം കൊടുക്കാനായി എത്തിയപ്പോഴാണ് വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടത്. വീടിനകത്തുള്ള അലമാരകളെല്ലാം കുത്തിതുറന്ന നിലയിലാണ്. പെരിന്തല്‍മണ്ണ പോലീസ് പൊലീസ് അന്വേഷണമാരംഭിച്ചു.

Post a Comment

0 Comments