കരുനാഗപ്പളളി : തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. തൊടിയൂർ ഇടക്കുളങ്ങര എബി ഭവനത്തിൽ ഭാരതി ആണ് മരിച്ചത്. മൃതദേഹം സംസ്‌കരിച്ചു.
തൊടിയൂർ ഗ്രാമപഞ്ചായത്തിൽ 23-ാം വാർഡിലെ തൊഴിലുറപ്പ് ജോലിക്കിടെയാണ് ഭാരതിക്ക് അണലിയുടെ കടിയേറ്റത്. അതീവ ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാത്രി പത്തോടെ മരിക്കുകയായിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആളനക്കമില്ലാതെ കിടക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുമ്പോൾ ആവശ്യമായ പ്രൊട്ടക്ഷൻ കിറ്റുകളും വേണ്ട മാർഗനിർദ്ദേശങ്ങളും നൽകണമെന്നും ഇല്ലെങ്കിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കപ്പെടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

0 Comments