banner

അരിക്കൊമ്പന് ഇനി പുതിയ വാസസ്ഥലം!, തുമ്പികൈയിലെയും കാലിലെയും മുറിവുകള്‍ക്ക് ചികിത്സ, ആനയെ മുണ്ടൻതുറൈ കടുവാസങ്കേതത്തില്‍ തുറന്നു വിട്ടു

തിരുവനന്തപുരം : മയക്ക് വെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ മുണ്ടന്‍ തുറൈ സങ്കേതത്തില്‍ തുറന്നു വിട്ടു. ചികിത്സ ലഭ്യമാക്കിയശേഷം ഉള്‍ക്കാട്ടിലേക്കാണ് തുറന്നു വിട്ടത്. 

തുമ്പികൈയിലെയും കാലിലെയും മുറിവുകള്‍ക്ക് ചികിത്സ നല്‍കിയശേഷമാണ് ജനവാസമില്ലാത്ത മേഖലയില്‍ ആനയെ തുറന്നു വിട്ടത്. തൃപ്തികരമായ ആരോഗ്യ സ്ഥിതിയാണ് അരിക്കൊമ്പന് ഉള്ളതെന്ന് വനം വകുപ്പ് വ്യക്തമാക്കി.

ചിന്നക്കനാലില്‍ ഏറെക്കാലം ഭീതിപരത്തിയ അരിക്കൊമ്പനെ കമ്പത്തു നിന്ന് പിടികൂടിയ ശേഷം കഴിഞ്ഞ ദിവസമാണ് ഇരുനൂറോളം കിലോമീറ്റര്‍ അകലെ തിരുനെല്‍വേലി ജില്ലയിലെ കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തില്‍ എത്തിച്ച്ത്.

Post a Comment

0 Comments