banner

സംഭവ ബഹുലമായ അരിക്കൊമ്പൻ്റെ കഥ ഷോർട്ട് ഫിലിമാകുന്നു!, സംവിധാനം കെ.സി. ഷിബു, അരിക്കൊമ്പനായി കുന്നത്തൂർ കുട്ടിശങ്കരൻ


കലാദീപം ബാനറിൽ പുറത്തിറക്കുന്ന "അരി + കൊമ്പൻ = അരിക്കൊമ്പൻ" എന്ന ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം ആരംഭിച്ചു. കൊല്ലം, ഇടുക്കി,
അച്ഛൻ കോവിൽ തുടങ്ങിയ സ്ഥലങ്ങളാണ് ലൊക്കേഷൻ. അരിക്കൊമ്പന്റെ പൂർണ്ണ കഥ പറയുന്ന ഈ ഷോർട്ട് ഫിലിമിന്റെ കഥ, തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്  സി. സുബ്രഹ്മണ്യമാണ്. നിരവധി ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന ഷോർട്ട് ഫിലിം ജൂലൈ ആദ്യവാരത്തിൽ പുറത്തിറങ്ങും. അനീഷ് അശോക് നിർമ്മിച്ച്  കെ.സി. ഷിബു സംവിധാനം നിർവ്വഹിക്കുന്ന ഈ ചെറു സിനിമയിൽ അരിക്കൊമ്പനായി എത്തുന്നത് കുന്നത്തൂർ കുട്ടിശങ്കരനാണ്.

Post a Comment

0 Comments