banner

അഷ്ടമുടിക്കായൽ മണ്ണിട്ട് നികത്തുന്നു!, പണിയെടുക്കുന്നത് ബംഗാളികൾ, സാമ്പ്രാണിക്കോടിക്ക് സമീപം കായലിലെ കയ്യേറ്റത്തിൽ മൗനം പൂണ്ട് രാഷ്ട്രീയ നേതാക്കൾ


അഷ്ടമുടിക്കായലിനെ മണ്ണിട്ട് നികത്തിയെടുക്കാൻ ഭൂമി മാഫിയ ശ്രമം. സാമ്പ്രാണിക്കോടിക്ക് സമീപം ഫാത്തിമ തുരുത്തിനോട് ചേർന്നാണ് സംഭവം. നിലവിൽ അഞ്ചു സെന്റ് മാത്രമുള്ള ഭൂമി ഏകദേശം 15 സെന്റ് ഓളം നികത്തിയെടുത്തതായാണ് കണക്ക്. സംഭവം കഴിഞ്ഞ ആഴ്ചയിൽ അഷ്ടമുടി ലൈവ് തെളിവ് സഹിതം വാർത്ത പുറത്തുവിട്ടു എങ്കിലും നടപടികൾ സ്വീകരിക്കാൻ അധികാരികൾ ആരും തയ്യാറായിരുന്നില്ല. തുടർന്നാണ് ബംഗാളികളെ എത്തിച്ച് വലിയതോതിൽ പ്രദേശം വീണ്ടും മണ്ണിട്ട് നികത്താൻ ആരംഭിച്ചത്.

ടൂറിസം ഹെറിറ്റേജ് ആയി വളർന്നുകൊണ്ടിരിക്കുന്ന സാമ്പ്രാണിക്കോടി കൂടി ഈ കയ്യേറ്റം നടക്കുന്നതോടെ അപകട ഭീഷണിയിലാകും. ഒരു മറയുമില്ലാതെയാണ് കായലിന് ഏകദേശം ഒത്ത നടുക്ക് ബണ്ട്കെട്ട് കെട്ടി തിരിച്ച് കയ്യേറ്റം നടക്കുന്നത്. കൊല്ലം കോർപ്പറേഷനിലെ കാവനാട് ഡിവിഷന് കീഴിലാണ് അഷ്ടമുടി കായലിനെ കാർന്നു തിന്നുന്ന ഭൂമി മാഫിയ പ്രവർത്തിക്കുന്നത്. സംഭവത്തിൽ ഉന്നത അധികാരികളുടെ ഇടപെടൽ ആവശ്യപ്പെടുകയാണ് മത്സ്യത്തൊഴിലാളികൾ.

ഏതു പ്രശ്നത്തിനും ഇടപെടുന്ന രാഷ്ട്രീയ നേതാക്കൾ ഈ പ്രശ്നത്തിൽ വലിയതോതിൽ മൗനം സ്വീകരിക്കുന്നത് വൻ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. നേതാക്കളെ പലരെയും ഈ വിഷയത്തിൽ ഇടപെടുത്തി കൈക്കൂലി നൽകിയതായും ആരോപണം നിലനിൽക്കുന്നു. വാർത്ത പുറത്തുവിട്ടിട്ടും മണ്ണിട്ട് നികത്തൽ തുടരുന്നത് കോർപ്പറേഷന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയുടെ അടയാളമാണ്. ക്രിമിനൽ നടപടി പ്രകാരം സാമൂഹിക വിരുദ്ധരായ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നത്.

Post a Comment

0 Comments