banner

കളിചിരിയുമായി കുട്ടികള്‍ വീണ്ടും വിദ്യാലയത്തിൽ; മാതാപിതാക്കളെ വേണം ശ്രദ്ധ!, പോലീസെ കൂട്ടിനുണ്ടോ?


തിരുവനന്തപുരം : മധ്യവേനലവധിക്ക് ശേഷം ഇന്ന് സ്‌കൂള്‍ തുറന്നു. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതുതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തോടെ ആദ്യ ദിനം ആരംഭിച്ചു. രണ്ടു മാസത്തെ അവധിക്കാലത്തിന് ശേഷമാണ് കളിചിരികളുമായി കുരുന്നുകള്‍ സ്‌കൂള്‍മുറ്റത്തേക്ക് എത്തുന്നത്. മലയന്‍കീഴ് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേ സമയം തന്നെ ജില്ലാതലത്തിലും സ്‌കൂള്‍തലത്തിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. ജില്ലാതലങ്ങളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് പ്രവേശനോത്സവ പരിപാടികള്‍ നടന്നത്.

മാതാപിതാക്കളെ വേണം ശ്രദ്ധ!

പുതിയ കാലത്തിൻറെ താൽപര്യങ്ങൾ പ്രകാരം എല്ലാം വിട്ടുകൊടുക്കുന്ന മാതാപിതാക്കളാണ് പൊതുവേ കാണാറുള്ളത്. എന്നാൽ പുതിയ വിദ്യാലയങ്ങളിലേക്ക് കടക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കളോട് ഒന്നേ പറയാനുള്ളൂ, കുട്ടികളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടത് ഈ ഘട്ടത്തിൽ ഏറെ അത്യന്താപേക്ഷിതമാണ്. നമ്മുടെ കുട്ടികളെ കാത്ത് നിരത്തിലും സമീപപ്രദേശങ്ങളിലും അനാവശ്യ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്, ഈ വാർത്തകൾ നമ്മൾ അറിയുന്നതുമാണ്. ആയതുകൊണ്ട് തന്നെ കുട്ടികളിൽ നമ്മൾ കരുതലിനുണ്ട് എന്ന് ചിന്ത വരുത്തേണ്ടത് ഏറെ പ്രധാനമാണ്. കുട്ടികൾ സ്കൂളിൽ നിന്ന് തിരികെ വരുമ്പോൾ ബാഗും പുസ്തകങ്ങളും പരിശോധിക്കുന്നതും അവരോട് സ്കൂളിലെ വിശേഷങ്ങൾ യഥാ പടി ചോദിച്ച് അറിയുന്നതും ഇതേ കരുതലിന്റെ ഭാഗം തന്നെയാണ്.

പോലീസെ കൂട്ടിനുണ്ടോ?

പോലീസ് കാവലിനുണ്ട് എന്ന് തന്നെ പറയാം നിരത്തിൽ മാത്രമല്ല വിദ്യാലയങ്ങൾക്ക് ഉള്ളിലും പുറത്തും നമ്മുടെ വീടുകളിൽ പോലും അവർ നമുക്ക് കാവൽ ആയി കൂടെയുണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷത്തെ അധ്യായന പദ്ധതികളിൽ ഏറെ പ്രധാനപ്പെട്ടത് പോലീസിന്റെ വിദ്യാർത്ഥി സൗഹൃദ പദ്ധതി തന്നെയാണ്. അത് നമ്മുടെ കുട്ടികളെ നിരത്തിലും എന്തിനേറെ വിദ്യാലയങ്ങളിൽ പോലും സംരക്ഷിക്കുന്നു. മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും എന്താവശ്യത്തിനും പോലീസിനെ ബന്ധപ്പെടാവുന്നതാണ്. അടിയന്തരഘട്ടത്തിൽ 112ലും മറ്റ് സാഹചര്യങ്ങളിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലും മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ബന്ധപ്പെടാം.

Post a Comment

0 Comments