ഡോ. മുംതാസ് ഫാരിസ്
ആശ്രാമം ഭാഗത്തെ തണ്ണീർത്തടങ്ങളിലും വൃഷ്ടിപ്രദേശങ്ങളിലും ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.ശേഖരിച്ച മാലിന്യങ്ങൾ കോർപറേഷൻ ഹരിത കർമ്മ സേനയ്ക്ക് കൈമാറി.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ ആസാദി കാ അമൃത് മഹോത്സവിൻ്റെ ഭാഗമായി പ്രധാനമന്ത്രിയുമായി ലൈവ് സ്ട്രീമിംഗ് നടത്തി. തണ്ണീർത്തട സംരക്ഷണ പ്രവർത്തനത്തിൽ പങ്കാളികളാകാൻ വിദ്യാർത്ഥികൾ തണ്ണീർത്തട മിത്ര ക്ലബ്ബിൽ അംഗത്വം എടുത്തു.
കൊല്ലം കോർപ്പറേഷൻ മേയർ ശ്രീമതി. പ്രസന്ന ഏണസ്റ്റ് പരിപാടി ഉദ്ഘാടനം ചെയ്തു. സുവോളജി വിഭാഗം മേധാവി ഡോ. ജസിൻ റഹ്മാൻ, അധ്യാപികമാരായ ഡോ. മുംതാസ്, ഡോ. രോഹിണി കൃഷ്ണ, സംസ്ഥാന തണ്ണീർത്തട അതോറിറ്റി-കേരള കൊല്ലം കോഓർഡിനേറ്റർ ഡോ. ജുനൈദ് എന്നിവർ സംസാരിച്ചു.

0 Comments