സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പോസ്റ്ററിനെതിരെ പ്രതികരിച്ചതോടെ വ്യാപകമായ സോഷ്യൽ മീഡിയ ബുള്ളീയിങിന് ഇരയായതായും നിസാർ പറയുന്നു. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളുടെ രാഷ്ട്രീയ നിലപാടുകളെ തുറന്ന് എതിർത്തതോടെ വ്യക്തിപരമായ അധിക്ഷേപവും ഭീഷണിയും വർദ്ധിച്ചതായും നിസാർ മേത്തർ ആരോപിച്ചു.
താൻ ഉന്നയിച്ച വിഷയങ്ങൾ അടിയന്തരമായി അന്വേഷിച്ച് നിയമനടപടി സ്വീകരിക്കണെന്നും നിസാർ മേത്തർ ആവശ്യപ്പെട്ടു. പരാതിക്കൊപ്പം, വധഭീഷണിയും വ്യക്തി അധിക്ഷേപവും സാധൂകരിക്കുന്ന തെളിവുകളും നിസാർ മേത്തർ സമർപ്പിച്ചിട്ടുണ്ട്.
തനിക്കെതിരെ ഉയർന്ന വധഭീഷണി ഗൗരവ സ്വഭാവത്തിലുള്ളതാണെന്ന മുന്നറിയിപ്പ് ഒരു വിശ്വസനീയമായ കേന്ദ്രത്തിൽനിന്ന് ലഭിച്ചതോടെയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകുന്നതെന്നും നിസാർ മേത്തർ വ്യക്തമാക്കി.

0 Comments