ന്യൂഡൽഹി : ഡൽഹി-എൻസിആർ ഉൾപ്പെടെ ചണ്ഡീഗഡിലും കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. ഏകദേശം 10 സെക്കന്റോളം ഭൂമി കുലുങ്ങിക്കൊണ്ടേയിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉച്ചയ്ക്ക് 1.35ന് ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 5.3 ആണ്. ആളുകൾ ഭയന്ന് ഓഫീസുകളിൽ നിന്നും വീടുകളിൽ നിന്നും പുറത്തിറങ്ങി. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതിന് പുറമെ പാകിസ്താനിലെ ഇസ്ലാമാബാദിലെ ലാഹോറിലും ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീരിലെ ദോഡ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടെ അനുഭവപ്പെട്ടത്. നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂനിരപ്പിൽ നിന്ന് 6 കിലോമീറ്റർ താഴെ ആണ്. ഹിമാചൽ പ്രദേശിലെ മണാലിയിൽ നിന്ന് 163 കിലോമീറ്റർ അകലെ കാർഗിലിൽ നിന്ന് 158 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ ആളപായമോ വസ്തുവകകൾക്ക് നാശമോ ഉണ്ടായിട്ടില്ലെന്നത്
.jpg)
0 Comments