banner

വിദ്യ എസ്എഫ്‌ഐ നേതാവല്ല!, എസ്എഫ്‌ഐയെ ഒതുക്കാന്‍ ശ്രമം, കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

കണ്ണൂര്‍ : ജോലി ലഭിക്കാന്‍ കെ വിദ്യ വ്യാജരേഖ നിര്‍മിച്ചത് തെറ്റെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കെ വിദ്യ എസ്എഫ്‌ഐ നേതാവല്ല.എസ്എഫ്‌ഐയില്‍ പല വിദ്യാര്‍ത്ഥികളും കാണും, അവരെല്ലാം നേതാക്കളല്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു.എസ്എഫ്‌ഐയെ ഒതുക്കാന്‍ വലതുപക്ഷ ശക്തികള്‍ ശ്രമിക്കുന്നു.

കെ വിദ്യയ്ക്ക് പാര്‍ട്ടി ഒരു പിന്തുണയും നല്‍കിയില്ല. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കുറ്റവാളികളെ പാര്‍ട്ടിയോ സര്‍ക്കാരോ എസ്എഫ്‌ഐയോ സംരക്ഷിക്കില്ല.

മഹാരാജാസ് കോളേജില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇപ്പോള്‍ വ്യാജ രേഖയില്‍ അന്വേഷണം നടക്കുന്നുണ്ട്.കുറ്റവാളികളെ ന്യായീകരിക്കില്ല. കാലടിയില്‍ വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് ശരിയായ വഴിയില്‍ അല്ലെങ്കില്‍ അന്വേഷണത്തിലൂടെ പുറത്തു വരും.ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ അല്ലെ അന്വേഷണം പ്രഖാപിക്കുകയെന്നും അദ്ദേഹം ചോദിച്ചു.ഒരു കുറ്റവാളിയേയും സംരക്ഷിക്കില്ല.

ജോലി നേടാന്‍ കെ വിദ്യ തെറ്റായ വഴി ആണ് സ്വീകരിച്ചത്. കുറ്റവാളിയെ സംരക്ഷിക്കാന്‍ ആരും നോക്കിയില്ല. ആരെങ്കിലും പിന്തുണ നല്‍കിയിട്ടാണോ വ്യാജരേഖ ഉണ്ടാക്കിയതെന്ന് ഇപ്പോള്‍ പറയ്യാന്‍ കഴിയില്ല.എസ്എഫ്‌ഐയെ മാത്രം നോക്കി നടക്കുന്നത് ശരിയല്ല. കാട്ടാക്കട സംഭവത്തില്‍ കുറ്റക്കരെ സംരക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments