banner

ശക്തമായ മഴ തുടരും: അഞ്ച് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്, മത്സ്യബന്ധത്തിന് വിലക്ക്!!


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്.

മോശം കാലാവസ്ഥയ്ക്കും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഈ മണിക്കൂറുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറും.

സംസ്ഥാനത്ത് കാലവർഷം പൊതുവെ ദുർബലമെങ്കിലും അറബിക്കടലിലെ അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയുടെയും, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും സ്വാധീനമാണ് നിലവിൽ മഴ കൂടാൻ കാരണം.

Post a Comment

0 Comments