banner

മരണവീട്ടിലേക്ക് പോകുന്നതിനിടെ വളളം മുങ്ങി; വൈക്കത്ത് നാല് വയസുകാരനടക്കം രണ്ട് പേർ മരിച്ചു in ktym boat accident two death

കോട്ടയം : വൈക്കത്ത് വള്ളം മുങ്ങി അപകടത്തിൽ രണ്ട് പേർ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത് (33), സഹോദരീപുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം തലയാഴം ചെട്ടിയക്കരി ഭാഗത്ത് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്.

മരണവീട്ടിലേക്ക് വള്ളത്തിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരമാണ്.

Post a Comment

0 Comments