വിഴിഞ്ഞം : യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാരുവാമൂട് വെള്ളാപ്പള്ളി സ്വദേശി കരടി ഉണ്ണി എന്ന അനില്‍കുമാറിനെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, ബധിരയും മൂകയുമായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കുകയും തുടർന്ന് വീട്ടില്‍ കയറി മര്‍ദിക്കുകയും ചെയ്ത കേസിൽ യുവാവ് പോലീസ് പിടിയിൽ. കുമളി സ്വദേശി സുദീപ് (35) ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും തുടർന്ന് ഒഴിവാക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
ദീര്‍ഘനാളായി യുവതിയും സുദീപും തമ്മിൽ പ്രണയത്തിലായിരുന്നു. ഗര്‍ഭിണിയാക്കിയ ശേഷം യുവതിയെ ഒഴിവാക്കി യുവാവ് മറ്റൊരു വിവാഹത്തിനൊരുങ്ങി. ഇതിന് തടസ്സം നിന്ന യുവതിയെ സുദീപ് വീട്ടില്‍ കയറി മര്‍ദിച്ചു. ഇതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. കുമളി എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതി റിമാൻഡ് ചെയ്തു.
%20(55).jpg)
0 Comments