കൊല്ലം : ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. പി.കെ ഗോപന് ഗാന്ധിഭവൻ പുരസ്കാരം. കഴിഞ്ഞ ദിവസം പത്തനാപുരം ഗാന്ധിഭവനിലെ ചടങ്ങിൽ വെച്ച് വിദ്യാദാനപുരസ്‌കാരം പി.കെ ഗോപൻ ഏറ്റുവാങ്ങി. കൊല്ലം ജില്ലയിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്‌കാരം. പി.കെ ഗോപൻ തന്നെയാണ് സന്തോഷം ഫേസ് ബുക്കിൽ പങ്കുവെച്ചത്.
അതേ സമയം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനായിരിക്കെ മൂന്ന് മാസം മുൻപാണ് ജില്ലാ പഞ്ചായത്തിൽ പ്രസിഡന്‌റ് ആയി കുന്നത്തൂർ ഡിവിഷൻ അംഗം ഡോ.പി കെ ഗോപൻ ചുമതലയേറ്റത്. മൈനാഗപ്പള്ളി പഞ്ചായത്ത് അംഗം ബ്ലോക്ക് പഞ്ചായത്ത് അംഗം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജോയിൻ്റ് കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്.

0 Comments