banner

പരിക്കേറ്റവരെ പുറത്തെടുത്തത് എയർബാഗ് മുറിച്ചുമാറ്റി!, കൊല്ലം സുധി ഇരുന്നത് മുൻവശത്തെ സൈഡ് സീറ്റിൽ; വാഹനാപകടം നേരിൽ കണ്ടതിൻ്റെ നടുക്കം വിട്ടുമാറാതെ സുനിൽ

തൃശൂർ : കയ്പമംഗലത്ത് ഇന്നലെ പുലർച്ചെ ഉണ്ടായ വാഹനാപകടം കൺമുന്നിൽ കണ്ട ഞെട്ടലിലാണ് പനമ്പിക്കുന്നിൽ ചായക്കട നടത്തുന്ന സുനിൽ. രക്ഷാ പ്രവർത്തത്തനത്തിന് ആദ്യം ഓടിയെത്തിയതും സുനിലായിരുന്നു. വാഹനങ്ങൾ കൂട്ടിയിടിക്കുന്നതാണ് കണ്ടത്. ഉടൻ ഓടിച്ചെന്ന് നോക്കിയപ്പോൾ പിക്കപ്പ് വാനും കാറുമായിരുന്നു.

അപ്പോഴേക്കും സമീപത്തുള്ളവർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. എയർബാഗ് മുറിച്ചുമാറ്റിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തിൽപെട്ടത് ആരൊക്കെയാണെന്ന് അപ്പോൾ അറിയില്ലായിരുന്നു. ഇതിനിടയിൽ കൂടുതൽ നാട്ടുകാർ വന്നതോടെയാണ് അപകടത്തിൽപെട്ടവർ കൊല്ലം സുധിയും ബിനു അടിമാലിയുമാണെന്ന് അറിഞ്ഞത്. കൊല്ലം സുധി മുൻവശത്തെ സൈഡ് സീറ്റിലായിരുന്നു.

തലയിടിച്ചതാണെന്ന് തോന്നുന്നു. മുഖം ആകെ രക്തമയം. അപ്പോൾ അദ്ദേഹത്തിന് ശബ്ദമൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് ശബ്ദമുണ്ടായത്. പുറത്തെടുക്കാൻ കുറച്ച് പ്രയാസപ്പെട്ടു. എല്ലാവരെയും ഉടനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പക്ഷേ അപ്പോഴേക്കും സുധി മരിച്ചെന്ന വാർത്തയാണ് പുറത്തുവന്നതെന്നും സുനിൽ പറഞ്ഞു.

Post a Comment

0 Comments