banner

മെസ്സിയെ കെട്ടിപ്പിടിച്ച ചൈനീസ് ബാലൻ അറസ്റ്റിൽ

ബീജിം​ഗ് : മത്സരത്തിനിടെ കളിക്കളത്തിലേക്കിറങ്ങി ലയണൽ മെസ്സിയെ കെട്ടിപ്പിടിച്ച ചൈനീസ് ബാലൻ അറസ്റ്റിൽ. മെസ്സിയെ ആലിം​ഗനം ചെയ്ത് ചൈനയിൽ ദേശീയ ശ്രദ്ധ നേടിയ 18കാരനാണ് അറസ്റ്റിലായത്. മെസ്സിയെ ആലിം​ഗനം ചെയ്തതിന് പിന്നാലെ ഇയാൾ ഡി എന്ന പേരിലാണ് വാർത്തകളിൽ ഇടംപിടിച്ചത്. ബീജിംഗിൽ അർജന്റീനയും ഓസ്ട്രേലിയയും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം.

മത്സരം നടക്കുന്നതിനിടെ സുരക്ഷാ മുൻകരുതലുകൾ അവഗണിച്ച് കൗമാരക്കാരൻ പരസ്യ ബോർഡുകൾക്ക് മുകളിലൂടെ ചാടി മെസ്സിക്ക് നേരെ കുതിക്കുകയായിരുന്നു. എന്നാൽ ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് ആരാധകന്റെ ആലിംഗനത്തെ ഊഷ്മളമായി സ്വാഗതം ചെയ്തു. തുടർന്ന് കാണികൾക്ക് സല്യൂട്ട് നൽകിയതിന് ശേഷം ആരാധകൻ സുരക്ഷ ഒഴിവാക്കി പിച്ചിന് ചുറ്റും ഓടി. ഓട്ടത്തിനിടെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനും കൈ നൽകാനും ഇയാൾക്ക് കഴിഞ്ഞു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഇയാൾ കാൽ വഴുതി നിലത്ത് വീണതോടെ ഓട്ടം അവസാനിച്ചു. തുടർന്ന് ഉദ്യോഗസ്ഥരെത്തി ഗ്രൗണ്ടിൽ നിന്ന് ഇയാളെ മാറ്റി.

പിച്ചിലേക്ക് നുഴഞ്ഞുകയറിയെങ്കിലും ആരാധകന് തുടക്കത്തിൽ ശിക്ഷയൊന്നും നേരിടേണ്ടി വന്നിരുന്നില്ല. പിന്നീടാണ് ഇയാൾ 18കാരനാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനിടെ ഇയാളെ സ്റ്റാൻഡിലേക്ക് തിരികെ കൊണ്ടുവന്നു. ഇതിനിടെ മെസ്സിയെ കെട്ടിപ്പിടിച്ച ആരാധകനോടൊപ്പം ഫോട്ടോയെടുക്കാൻ സഹ ആരാധകർ തടിച്ചുകൂടി.

അതേസമയം, മെസ്സി മത്സരത്തിൽ അസാധാരണമായ പ്രകടനം നടത്തി. ഓസ്ട്രേലിയയ്ക്കെതിരായ 2-0 വിജയത്തിൽ രണ്ട് ശ്രദ്ധേയമായ നാഴികക്കല്ലുകളാണ് മെസ് സ്വന്തം പേരിൽ കുറിച്ചത്. 81ാം സെക്കൻഡിൽ വല കുലുക്കിയാണ് അദ്ദേഹം തന്റെ കരിയറിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയത്. കൂടാതെ അർജന്റീനയ്ക്കായി തുടർച്ചയായി ഏഴ് മത്സരങ്ങളിൽ സ്‌കോർ ചെയ്ത്

മെസ്സി പുതിയ വ്യക്തിഗത റെക്കോർഡ് കുറിച്ചു.

Post a Comment

0 Comments